15 ഡിസംബർ 2012

സംസ്ഥാന സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ സ്കൂളിന് പത്താം സ്ഥാനം.

പുല്ലൂരാംപാറ  സ്കൂളിലെ അഖില്‍ ബിജു  കോഴിക്കോട് ജില്ലയെ നയിക്കുന്നു
           തിരുവനന്തപുരത്തു വെച്ചു നടന്ന ഇക്കൊല്ലത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍  സ്കൂള്‍ വിഭാഗത്തില്‍  പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്താം സ്ഥാനം നേടി. മൂന്നു വെള്ളിയും, രണ്ട് വെങ്കലവുമടക്കം കോഴിക്കോട് ജില്ലയ്ക്ക് 11 പോയിന്റു നേടി കൊടുത്തു ഈ സ്കൂളിലെ കുട്ടികള്‍. സംസ്ഥാന മീറ്റില്‍ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടിയിരുന്നു.


            ജുനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 800 മീറ്ററില്‍ തെരേസ ജോസഫും, ഈ വിഭാഗത്തിലെ തന്നെ ഹൈജമ്പില്‍ വിനിജ വിജയനും, സീനിയര്‍ ബോയ്സിന്റെ ട്രിപ്പിള്‍ ജമ്പില്‍ അഖില്‍ ബിജുവുമാണ് വെള്ളി മേഡല്‍ നേടിയവര്‍. കൂടാതെ  1500 മീറ്ററില്‍ തെരേസ ജോസഫും, സീനിയര്‍ ഗേള്‍സിന്റെ 5 കി.മീ. നടത്തത്തില്‍  പ്രവീണ ബാബുവും വെങ്കല മെഡല്‍ നേടി. ജുനിയര്‍ ഗേള്‍സിന്റെ 800 മീറ്ററില്‍ സ്റ്റേറ്റ് റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടാണ് തെരേസ ജോസഫ് വെള്ളി നേടിയത്. സംസ്ഥാന കായിക മേളയില്‍  മത്സരിച്ച ഈ സ്കൂളിലെ നിരവധി കായികാതാരങ്ങള്‍ നാലും, അഞ്ചും സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവരില്‍ പലര്‍ക്കും തലനാരിഴ്യ്ക്കാണ് മെഡലുകള്‍ നഷ്ടമായത്.