03 ഡിസംബർ 2012

പുത്തരി തിരുനാള്‍ ആഘോഷിച്ചു.

    
      പുല്ലുരാംപാറ സെന്റ് ജോസഫ് സ് ദേവാലയത്തില്‍  പുത്തരി തിരുനാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച  രാവിലെ 7.30ന് നടന്ന തിരുനാള്‍  കുര്‍ബാനയ്ക്ക് ഇടവക വികാരി റവ.ഫാ.അഗസ്റ്റിന്‍ കിഴക്കരക്കാട്ട് നേത്യത്വം നല്‍കി. തലേ ദിവസം  പാരീഷ് കൌണ്‍സില്‍  മെംബേര്‍സ് വിവിധ യൂണിറ്റുകളിലെ ഓരോ വീടുകളില്‍ നിന്നും ഇടവകക്കാരുടെ അധ്വാനത്തിന്റെ ഫലങ്ങള്‍ ശേഖരിക്കുകയും അവ വൈകുന്നേരം  പള്ളിമുറ്റത്തെത്തിക്കുകയും ചെയ്തു.  
 
 
 
        വിളകളില്‍ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും മികച്ചതും തൂക്കമുള്ളതുമായ ചേന നല്കി ജോര്‍ജ് വിലങ്ങുപാറ ഒന്നാം സ്ഥാനവും സിബി കാടംകുളത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.    ഏറ്റവും തൂക്കമുള്ള കപ്പ നല്കി  ആന്റണി നരിക്കുഴിയില്‍  ഒന്നാം സ്ഥാനവും സോജന്‍ വാളങ്കോട്ട്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.