19 നവംബർ 2012

CWRDMന്റെ കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ ശ്രീ.സി കാളിയാമ്പുഴ ഉദ്ഘാടനം ചെയ്തു.


            കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കുന്നമംഗലത്തുള്ള CWRDM (Centre for Water Resources Development and Management)ന്റെ കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ പുല്ലൂരാംപാറ സ്വദേശിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ.സി.കാളിയാമ്പുഴ ഉദ്ഘാടനം ചെയ്തു. 


         CWRDMന്റെ സാംസ്ക്കാരിക സംഘടനയായ തരംഗം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് സി.ഡബ്ല്യു.ആര്‍.ഡി.എം. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  ചടങ്ങില്‍ CWRDMന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എന്‍.ബി. നരസിംഹ പ്രസാദ് അധ്യക്ഷനായിരുന്നു. കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കൊളപ്പാടന്‍, പ്രസിഡന്റ് വി.പി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി.