19 നവംബർ 2012

കോഴിക്കോട് റവന്യു ജില്ലാ കായികമേളയില്‍ പുല്ലൂരാംപാറ ഓവറോള്‍ ചാമ്പ്യന്‍മാര്‍.


                   ദേവഗിരി കോളേജ്ജ് ഗ്രൌണ്ടില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു  വന്ന കോഴിക്കോട് റവന്യു ജില്ലാ കായികമേളയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. എതിരാളികളെ പോയിന്റു നിലയില്‍ ബഹുദൂരം പിന്നിലാക്കി  സ്കൂള്‍ വിഭാഗത്തില്‍ ഉജ്ജ്വല വിജയമാണ് പുല്ലൂരാംപാറ നേടിയത്.


             സ്കൂള്‍ വിഭാഗത്തില്‍ 20 സ്വര്‍ണ്ണവും 13 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 133 പോയിന്റു നേടിയാണ് പുല്ലൂരാംപാറ ഒന്നാം സ്ഥാനത്ത് എത്തിയത്. നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ 8 സ്വര്‍ണ്ണവും 6 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 64 പോയിന്റു നേടി രണ്ടാം സ്ഥാനത്തെത്തി. 10 സ്വര്‍ണ്ണവും 4 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ 64 പോയിന്റു  നേടി AMHS പൂവമ്പായി മൂന്നാം സ്ഥാനവും നേടി.