18 നവംബർ 2012

കംപ്യൂട്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


            എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ സ്ഥാപിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം സി.മോയിന്‍കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. 


          നംവംബര്‍ ഒന്‍പതിനു നടന്ന ചടങ്ങില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ഹെഡ്മിസ്ട്രസ്സ് എം.സി. മേരി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.