17 നവംബർ 2012

നേത്ര പരിശോധന ക്യാമ്പ് നടത്തി.


    പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാരീഷ് ഹാളില്‍ വെച്ച് നേത്ര പരിശോധനാ ക്യാമ്പ് നടത്തി. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തിയ ക്യാമ്പില്‍ നിരവധി രോഗികള്‍ എത്തിച്ചേര്‍ന്നു. 

              ഈങ്ങാപ്പുഴ ബ്രൈറ്റ് ഐ കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് സ്കൂള്‍ മാനേജര്‍ റവ.ഫാ അഗസ്റ്റ്യന്‍ കിഴക്കരക്കാട് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം.സി. മേരി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.