17 നവംബർ 2012

ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


           പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, ശിശുദിന റാലിയും നടത്തുകയുണ്ടായി. സ്കൂളിലെ മുഴുവന്‍ കുട്ടികളും അണി നിരന്ന ശിശുദിന റാലി  റോഡിലൂടെ ഒഴുകി നീങ്ങിയപ്പോള്‍ അത് കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വര്‍ണ്ണ വൈവിധ്യം വിളമ്പി. റാലിയില്‍ ദേശീയ നേതാക്കാന്‍മാരായി വേഷമണിഞ്ഞ കുട്ടികള്‍ കൌതുകമുണര്‍ത്തി. ശിശു ദിനത്തോടനുബന്ധിച്ച ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത് സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.സി. മേരിയാണ്. പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍, എന്‍.ടി. തോമസ് സോണി ഇടവാക്കല്‍ , ടീനു ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.