07 നവംബർ 2012

ദേശീയ മെഡല്‍ ജേതാക്കളെ കാരശ്ശേരി സഹകരണ ബാങ്ക് അനുമോദിച്ചു.


       ദേശീയ ജുനിയര്‍ അത് ലറ്റിക് മീറ്റിലെ  വിജയികളും, പുല്ലൂരാംപാറ സ്വദേശികളുമായ   അശ്വതിയെയും, തെരേസ ജോസഫിനെയും കാരശ്ശേരി സഹകരണ ബാങ്ക് അനുമോദിച്ചു.  ഞായറാഴ്ച ബാങ്ക് പരിസരത്തു നടന്ന  സ്മൈല്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് മെഡല്‍ ജേതാക്കളെ അനുമോദിച്ചത്. 

          ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമാ നടി സംവ്യതാ സുനില്‍  ബാങ്കിന്റെ ക്യാഷ് അവാര്‍ഡുകള്‍ അശ്വതിക്കും തെരേസയ്ക്കും വിതരണം ചെയ്തു. ലക്നൌവില്‍ നടന്ന 2012 ജുനിയര്‍ അത് ലറ്റിക് മീറ്റില്‍ അശ്വതി ദേശീയ റെക്കോര്‍ഡോടു കൂടി 2000 മീ സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണ്ണ മെഡലും,  1000മീറ്ററിലും റിലേയിലുമായി തെരേസ ജോസഫ് ഇരട്ട സ്വര്‍ണ്ണവും നേടിയിരുന്നു.