08 നവംബർ 2012

'റെയില്‍ റഡാര്‍ ' ട്രെയിന്‍ എവിടെയെത്തി എന്നറിയാന്‍ ഇനി ഒരു ക്ലിക്ക് മാത്രം മതി.


                 രാജ്യത്തെ ട്രെയിനുകള്‍ ഇപ്പോള്‍ എവിടെയെത്തി എന്നറിയാന്‍ യാത്രക്കാര്‍ ഇനി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം ട്രെയിനുകള്‍ എവിടെയെത്തി എന്ന് സമയാസമയം യാത്രക്കാരെ  ഗൂഗിള്‍ മാപ് വഴി അറിയിക്കുന്ന സംവിധാനത്തിന് ഇന്ത്യന്‍ റെയില്‍വെ തുടക്കം കുറിച്ചു. 'റെയില്‍ റഡാര്‍' എന്ന പേരിലുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ഗൂഗിള്‍ മാപ് വഴി ട്രെയിനുകളുടെ സഞ്ചാരം  നിരീക്ഷിക്കാന്‍ സൌകര്യമൊരുക്കുന്നത്. ഈ സംവിധാനം വഴി ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യുട്ടരിലൂടെയോ മൊബൈലിലൂടെയോ ട്രെയിനുകളെ തല്സമയം നിരീക്ഷിക്കാന്‍ യാത്രക്കാര്‍ക്ക്  സാധിക്കും.   നിലവില്‍ രാജ്യത്ത് പതിനായിരത്തോളം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതില്‍, 6500 ട്രെയിനുകളുടെ സഞ്ചാരമാണ്. റെയില്‍ റഡാര്‍ വഴി ആദ്യഘട്ടത്തില്‍ ലഭ്യമാകുന്നത് ഭാവിയില്‍  എല്ലാ ട്രെയിനുകളും റെയില്‍ റഡാറില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ ഒട്ടു മിക്ക ട്രെയിനുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


                    കളര്‍ കോഡ് സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന റെയില്‍ റഡാര്‍ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നിലവില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് നീല നിറത്തില്‍ ഗൂഗിള്‍ മാപില്‍ രേഖപ്പെടുത്തും. അതേ സമയം ട്രെയിനുകള്‍ സമയം തെറ്റി ഓടുന്നതോ, തടസ്സങ്ങള്‍ കാരണം വൈകുന്നതോ ആയവ ചുവപ്പു നിറത്തിലും രേഖപ്പെടുത്തും. റെയില്‍ റഡാര്‍ സംവിധാനത്തില്‍ യാത്രക്കാരനു പോകേണ്ട ട്രെയിനിന്റെ തല്സമയ സ്ഥിതി അറിയണമെങ്കില്‍ ട്രെയിനിന്റെ പേരോ നമ്പറോ ടൈപ്പ് ചെയ്താല്‍ മതിയാകും.  അല്ലെങ്കില്‍ ഗൂഗിള്‍ മാപ് സൂം ചെയ്ത് ട്രെയിന്‍ കണ്ടു പിടിച്ച് അതില്‍ ക്ലിക്ക് ചെയ്താല്‍ മതി ഉടന്‍ ട്രെയിന്‍ എത്തിയ സ്ഥലവും ഇപ്പോള്‍ എവിടെയാണുള്ളതെന്നും ഇനി ഏതൊക്കെ സ്റ്റേഷനുകളില്‍ നിര്‍ ത്തുമെന്നും ക്യത്യമായി കാണിച്ചു തരും. ഈ ആപ്ലിക്കേഷന്‍ മൊബൈലിലും ഉപയോഗപ്പെടുത്താമെന്നതിനാല്‍ യാത്രക്കാര്‍ക്ക് റെയില്‍വെ സ്റ്റേഷനുകളിലെ അറിയിപ്പുകളെയോ, വാര്‍ത്തകളെയോ ഇനി ആശ്രയിക്കേണ്ടി വരില്ല.

                   റെയില്‍ റഡാര്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം