07 നവംബർ 2012

സ് മൈല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടി സംവ്യത സുനില്‍ നിര്‍വഹിച്ചു.

                   
               കാരശ്ശേരി  സഹകരണ ബാങ്കിന്റെ  ആഭിമുഖ്യത്തില്‍ ആരംഭിച്ച സ് മൈല്‍  ചാരിറ്റബിള്‍ സൊസൈറ്റിയുടെ (SOCIAL MISSION FOR IMPROVEMENT OF LIFE  AND ENVIRONMENT) ഉദ്ഘാടനം ഇക്കഴിഞ്ഞ ഞായറാഴ്ച  പ്രശസ്ത സിനിമാ നടി സംവ്യതാ സുനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദുള്‍ റഹിമാന്‍ അധ്യക്ഷനായിരുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി  ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.എം.എന്‍. കാരശ്ശേരി മത സൌഹാര്‍ദ്ദ സന്ദേശനം ​നല്കി. ബാങ്ക് പരിസരത്തു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.


         ബാങ്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് സ്മൈല്‍ പദ്ധതിയുടെ  കീഴില്‍ നടപ്പിലാക്കുന്നത്. നിര്‍ധനരും രോഗികളും  ആയ ആളുകള്‍ക്ക്  പദ്ധതിയുടെ കീഴില്‍ സൌജന്യമായി ഉച്ച ഭക്ഷ്ണം നല്കുന്ന സംരംഭമാണ് തുടക്കത്തില്‍ നടപ്പാക്കുന്നത്. ഇതിനായി ബാങ്കില്‍ നിന്നു നല്കുന്ന ടോക്കണ്‍ ഉപയോഗിച്ച് മുക്കത്തെ നാലു ഹോട്ടലുകളില്‍ നിന്ന് ഉച്ചഭക്ഷ്ണം നല്കും. ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് താമരശ്ശേരി രൂപത വികാരി ജനറാള്‍ ഫാ. തോമസ നാഗപറമ്പില്‍ ആണ്.


            കിഡ്നി രോഗികള്‍ക്ക്  സൌജന്യ ഡയാലിസിസ് നല്കുന്നതാണ് മറ്റൊരു പദ്ധതി. കൂടാതെ ബി.പി.എല്‍. ആയ ആളുകള്‍ക്ക് എം.ആര്‍.ഐ.  അടക്കമുള്ള സൌകര്യങ്ങളോടെ  സൌജന്യ ലാബോറട്ടറി സൌകര്യം  ഒരുക്കുകയും ചെയ്യും ഇതിനായി ലബോറട്ടറി കെട്ടിടം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തും.