14 നവംബർ 2012

തോട്ടുംമുഴിയുടെ കായികപ്രതിഭകള്‍ക്ക് പൌരസമിതി സ്വീകരണം നല്കി


           ദേശീയ-സംസ്ഥാന മീറ്റുകളില്‍ മെഡല്‍ നേടി നാടിന്റെ യശ്ശസ്സുയര്‍ത്തിയ തോട്ടുംമുഴിയുടെ കായികപ്രതിഭകള്‍ക്ക് ജന്മനാട്ടില്‍  പൌരസമിതിയുടെ ആഭിമുഖ്യത്തില്‍  സ്വീകരണം നല്കി.ചൈനയില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുത്ത അലീന ഷാജി കുടിപ്പാറയില്‍, ദേശീയ ജൂനിയര്‍ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ തെരേസ ജോസഫ് ചെമ്പനാനിയില്‍, ദേശീയ ജൂനിയര്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ വെള്ളിയും മറ്റു മീറ്റുകളില്‍ റെക്കോര്‍ഡോടുകൂടി സ്വര്‍ണ്ണവും നേടിയ എബിന്‍ സണ്ണി പുറപ്പുഴയില്‍, ഫെഡറേഷന്‍ കപ്പ് പോള്‍വാള്‍ട്ടില്‍  സ്വര്‍ണ്ണം  നേടിയ ബിനീഷ് ചാക്കോ വട്ടുകുളത്തില്‍, ഇന്റര്‍ഡിസ്ട്രിക്ട് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ അലീന മരിയ സ്റ്റാന്‍ലി പ്ലാംപറമ്പില്‍ എന്നീ കായിക പ്രതിഭകള്‍ക്കാണ് ജന്മനാട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരണം നല്കിയത്. 

              തോട്ടുംമുഴി അങ്ങാടിയില്‍ നടന്ന  സ്വീകരണ സമ്മേളനം ​എം.ഐ. ഷാനവാസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്.   സി. മോയിന്‍കുട്ടി  എം.എല്‍.എ. അധ്യക്ഷം വഹിച്ചു. സമ്മേളനത്തില്‍ വെച്ച് കായികതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോകളും വിതരണം ചെയ്തു. സ്വീകരണ സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, പൌരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഫോട്ടോ: സോളമന്‍ സെബാസ്റ്റ്യന്‍