04 നവംബർ 2012

' വെല്‍ഡണ്‍ പുല്ലൂരാംപാറ '

                                                
  കായിക രംഗത്ത് ജില്ലാ, സംസ്ഥാന തലങ്ങളില്‍  ശ്രദ്ദേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള പുല്ലൂരാംപാറ ഒരിക്കല്‍ കൂടി മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ലക്നൌവില്‍ വെച്ചു നടന്ന   ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍  കേരളത്തിന് കഴിഞ്ഞ വര്‍ഷം നഷ്ടമായ കിരീടം തിരിച്ചു പിടിക്കുന്നതില്‍ നിര്‍ണ്ണായകമായ സംഭാവകള്‍ നല്കിയത് ഇവിടെ നിന്നുള്ള കുട്ടികളായിരുന്നു. പ്രത്യേകിച്ച് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനം നേടുന്നവര്‍. പുല്ലൂരാംപാറയില്‍ നിന്നുള്ള കുട്ടികള്‍ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് കേരളത്തിനു വേണ്ടി നേടിയെടുത്തത്. അതില്‍ ഒന്ന്  ഇക്കൊല്ലത്തെ കേരളത്തിന്റെ ഏക ദേശീയ റെക്കോര്‍ഡോടു കൂടിയുള്ള സ്വര്‍ണ്ണമായിരുന്നു. കൂടാതെ പുല്ലൂരാംപാറക്കാരിയായ അലീന ഷാജി വോളിബോളില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഈ അടുത്തകാലത്താണ്. 
                ഇങ്ങനെ കായിക രംഗത്ത് പുല്ലൂരാംപാറയുടെയും മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെയും  പേര് മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാവുകയാണ്. മുന്‍പ് പറഞ്ഞ നേട്ടങ്ങളെ സംബന്ധിച്ച് നമ്മുടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. പ്രത്യേകിച്ച് മാത്യഭുമിയും, മലയാള മനോരമയും വളരെയധികം പ്രാധാന്യത്തോടെ  വാര്‍ത്തകള്‍ നല്കിയിരുന്നു. മലയാള മനോരമ ' ഫോക്കസ് മനോരമ ' എന്ന സപ്ലിമെന്റിലൂടെ ഒരു പേജ് മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന വാര്‍ത്ത നല്കിയിരുന്നു. ഈ വാര്‍ത്തകളുടെ പേജ് കട്ടിങ്ങുകള്‍ ഫേസ്ബുക്കിലൂടെ ധാരാളം പ്രചരിക്കുകയുണ്ടായി അവയില്‍ ചിലത് ഇന്ന് വായനക്കാരുമായി പങ്കു വയ്ക്കുകയാണ്.
 മാത്യഭുമി ദിനപത്രത്തിന്റെ മുന്‍ പേജില്‍ വന്ന വാര്‍ത്ത