05 നവംബർ 2012

അശ്വതിക്കും, തെരേസ ജോസഫിനും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്കി.


             ഇക്കൊല്ലത്തെ ജുനിയര്‍ അത് ലറ്റിക് മീറ്റില്‍ ദേശീയ റെക്കോര്‍ഡോടു കൂടി സ്വര്‍ണ്ണം നേടിയ അശ്വതിക്കും, ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയ  തെരേസ ജോസഫിനും പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്കി. ലക്നൌവില്‍ നിന്നും തിരിച്ചെത്തിയ കായികതാരങ്ങളെ റെയില്‍വെ സ്റ്റേഷനില്‍ മലബാര്‍ സ്പോര്‍ ട്സ് അക്കാദമി പ്രതിനിധികളായ ശ്രീ കുര്യന്‍ തുണ്ടത്തില്‍, ശ്രീ അഗസ്റ്റ്യന്‍ പറയന്‍കുഴിയില്‍ എന്നിവര്‍ ചേര്‍ന്ന്  സ്വീകരിച്ചു.


         തുടര്‍ന്ന് ഉച്ചതിരിഞ്ഞ് പുല്ലൂരാംപാറയിലെത്തിയ അശ്വതിയെയും തെരേസയെയും ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസിന്റെ നേത്യത്വത്തില്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. പുല്ലൂരാംപാറ സ്വദേശികളും മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങളുമായിരുന്ന എബിന്‍ സണ്ണി, അരുണിമ എന്നീ കായികതാരങ്ങള്‍ അവര്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കേണ്ടതുള്ളതു കൊണ്ട് കോഴിക്കോട്ടിറങ്ങാതെ യാത്ര തുടരുകയായിരുന്നു. ബുധനാഴ്ച സ്കൂള്‍ മാനേജ്മെന്റിന്റെ നേത്യത്വത്തില്‍ പാരീഷ് ഹാളില്‍ വെച്ചു നടക്കുന്ന വിപുലമായ സ്വീകരണച്ചടങ്ങില്‍ ഇവര്‍ പങ്കെടുക്കുമെന്നു കരുതുന്നു.


ഫോട്ടോ: ഷാരോണ്‍