26 നവംബർ 2012

കാളിയാമ്പുഴ എസ് വളവില്‍ തടി ലോറി അപകടത്തില്‍ പെട്ടു.


         പുല്ലൂരാംപാറ-തിരുവമ്പാടി റോഡില്‍ കാളിയാമ്പുഴ എസ് വളവില്‍  തടി ലോറി അപകടത്തില്‍പ്പെട്ടു. പുല്ലൂരാംപാറയില്‍ നിന്നും റബര്‍ തടിയുമായി തിരുവമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയാണ് അപകടത്തില്‍പ്പെട്ടത്.  ആക്സില്‍ ഒടിഞ്ഞ് ലോറിയുടെ പുറകു വശം ചെരിയുകയായിരുന്നു.  അപകടത്തെ തുടര്‍ന്ന്  പുല്ലൂരാംപാറ തിരുവമ്പാടി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് തുമ്പച്ചാല്‍ വഴി ഗതാഗതം തിരിച്ചു വിടുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടടുത്തായിരുന്നു സംഭവം.