18 നവംബർ 2012

വജ്രജൂബിലി സ്മാരകമായി വിദ്യാര്‍ത്ഥികള്‍ക്ക് യൂറിനല്‍ ഷെഡ് നിര്‍മിച്ചു.


              വജ്രജൂബിലി സ്മാരകമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  യൂറിനല്‍  ഷെഡ് നിര്‍മിച്ചു. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മുഴുവന്‍ ഭാഗവും ടൈല്‍ പതിപ്പിച്ചിട്ടുള്ള ഇരുപതു യൂറിനലും, നാലു കക്കൂസുമാണ് നിര്‍മിച്ചിരിക്കുന്നത്.  യൂറിനല്‍ ഷെഡിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് കൈ കഴുകുവാനുമുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപതോളം കുട്ടികള്‍ക്ക് ഒരേ സമയം കൈകഴുകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  


            ജില്ലയില്‍ തന്നെ കുട്ടികള്‍ക്കായി മികച്ച ടോയ് ലറ്റ് സൌകര്യങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ഈ സ്കൂളിലാണ്. സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും. കുട്ടികളില്‍ നിന്നുമായി ലഭിച്ച അഞ്ചു ലക്ഷം രൂപയുപയോഗിച്ചാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്