വജ്ര ജൂബിലി സ്മാരകമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ നിര്‍മിച്ച പാചകപ്പുരയുടെ ആശീര്‍വാദനവും ഉദ്ഘാടനവും നടത്തി. സ്കൂള്‍ മാനേജര്‍ റവ.ഫാ അഗസ്റ്റ്യന്‍ കിഴക്കരക്കാട്ടാണ് ശിശു ദിനമായ നവംബര്‍ 14ന് പാചകപ്പുരയുടെ ആശീര്‍വാദനവും, ഉദ്ഘാടനവും നടത്തിയത്.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മേഴ്സി പുളിക്കാട്ട്, ഹെഡ്മിസ്ട്രസ്സ് എം.സി. മേരി, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്കറിയ, പി.റ്റി.എ. പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആധുനിക സൌകര്യങ്ങളോടു കൂടി നിര്‍മിച്ച പാചകപ്പുര സ്റ്റോര്‍റൂം ഉള്‍പ്പെടെ മൂന്നു മുറികളോടു കൂടിയാണുള്ളത്. ഇതോടു കൂടി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചതും, ആധുനിക സംവിധാനങ്ങളോടു കൂടിയുള്ളതുമായ പാചകപ്പുരയില്‍ തയാര്‍ ചെയ്ത ഭക്ഷണം കഴിക്കുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.