20 നവംബർ 2012

പുല്ലൂരാംപാറയുടെ കരുത്തില്‍ മുക്കം ഉപജില്ലയ്ക്കു തുടര്‍ച്ചയായ നാലാം കിരീടം.

  
      പുല്ലൂരാംപാറ  സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചുണക്കുട്ടികളുടെ ചിറകിലേറി തുടര്‍ച്ചയായി നാലാം തവണയും  കിരീടം  മുക്കം ഉപജില്ലക്ക്. കോഴിക്കോട് റവന്യു ജില്ലാ കായികമേളയില്‍   ഇരുന്നൂറോളം പോയിന്റു നേടിയാണ് മുക്കം ഉപജില്ല  ചാമ്പ്യന്‍മാരായത്. ആകെ നേടിയ 23 സ്വര്‍ണ്ണത്തില്‍ ഇരുപതും മുക്കത്തിന് നേടിക്കൊടുത്തത് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളാണ്. 152 പോയിന്റുള്ള താമരശ്ശേരി ഉപജില്ലയും 107 പോയിന്റുള്ള പേരാമ്പ്ര ഉപജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ നാലു വര്‍ഷവും മുക്കത്തിനു കിരീടം നേടിക്കൊടുക്കുന്നതില്‍ പുല്ലൂരാംപാറ മുഖ്യ പങ്കു വഹിച്ചിരുന്നു.

               സീനിയര്‍ ബോയ്സിന്റെയും,  സീനിയര്‍ ഗേള്‍സിന്റെയും  വിഭാഗങ്ങളില്‍ നാല്പത്തിമൂന്നോളം പോയിന്റുകള്‍ നേടി  ഈ വിഭാഗങ്ങളില്‍ പുല്ലൂരാംപാറയ്ക്ക് ടീം ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സാധിച്ചു. ഇതോടൊപ്പം ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും 34 പോയിന്റുകളോടെ പുല്ലൂരാംപാറ ചാമ്പ്യന്‍മാരായി.