18 നവംബർ 2012

കുടുംബ കൂട്ടായ്മ വാര്‍ഷിക സംഗമം നവംബര്‍ 24ന് പുല്ലൂരാംപാറ ബഥാനിയായില്‍.


               താമരശ്ശേരി രൂപതയിലെ കുടുംബ കൂട്ടായ്മയുടെ വാര്‍ഷിക സംഗമം നവംബര്‍ 24ന് ശനിയാഴ്ച പുല്ലൂരാംപാറ ബഥാനിയ റിന്യുവല്‍ സെന്ററില്‍ വെച്ചു നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷനോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 10 മണിക്കു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രഗത്ഭര്‍ നയിക്കുന്ന ക്ലാസ്സുകളുമുണ്ടാകും. ഉച്ച കഴിഞ്ഞു നടക്കുന്ന പൊതു സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍  തുടങ്ങിയവര്‍ പങ്കെടുക്കും. രൂപതയിലെ വിവിധ ഇടവകളില്‍ നിന്നുമുള്ള പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടന പ്രതിനിധികള്‍, അല്‍മായര്‍ തുടങ്ങിയവര്‍ കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട് .