16 നവംബർ 2012

' തിരുക്കുടുംബം മാട്രിമണി.കോം ' : താമരശ്ശേരി രൂപതയുടെ ഔദ്യോഗിക വൈവാഹിക വെബ്സൈറ്റ്.


          വിവാഹദല്ലാളന്മാര്‍  മാത്രം  സജീവമായിരുന്ന വിവാഹാലോചനകളില്‍  ഇന്റര്‍നെറ്റിനും സ്വാധീനം കൂടി വരുന്ന ഈ കാലഘട്ടത്തില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള കത്തോലിക്കര്‍ക്കായുള്ള ഒരു സംരംഭമാണ് താമരശ്ശേരി രൂപതയുടെ ഔദ്യോഗിക വിവാഹ വെബ്സൈറ്റ്  തിരുക്കുടുംബം മാട്രിമണി.കോം. കത്തോലിക്കര്‍ക്കു മാത്രമായി നിരവധി വിവാഹ വെബ്സൈറ്റുകള്‍ നിലവിലുണ്ടെങ്കിലും, താമരശ്ശേരി രൂപതയുടെ കീഴില്‍ ആരംഭിച്ചിരിക്കുന്ന മാട്രിമോണിയല്‍ വെബ്സൈറ്റ്  കത്തോലിക്കരായ  യുവജനങ്ങള്‍ക്ക് ഉത്തമ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും  അതുവഴി ജീവിതം ശോഭയേറിയതും സുന്ദരമാക്കുവാനുമുള്ള സുവര്‍ണ്ണാവസരം വാഗ്ദാനം ചെയ്യുന്നു.

            താമരശ്ശേരി രൂപതയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും കേരള ലേബര്‍ മൂവ്മെന്റും സംയുക്തമായാണ് ഈ മാട്രിമോണിയല്‍ വെബ്സൈറ്റ് നിയന്ത്രിക്കുന്നത്. സൌജന്യ രജിസ്ട്രെഷന്‍ നടത്താവുന്ന ഈ വെബ്സൈറ്റില്‍ പണമടച്ചാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരീക്കുന്ന പേജിന്റെ  ലിങ്ക് വെബ്സൈറ്റിന്റെ മെനു ബാറില്‍ കാണാം. വിവിധ  രൂപതകളിലെ ഔദ്യോഗിക മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ കൂട്ടായ്മയായ CIDMA (Catholic Inter Diocesan Matrimony) യില്‍ അംഗവും, ഈ കൂട്ടായ്മയുടെ ഫ്ലാഗ് ക്യാപ്റ്റനുമായ  തിരുക്കുടുംബം മാട്രിമണി.കോമിന്, വിവിധ രൂപതകളിലെ ഔദ്യോഗിക മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവാഹാര്‍ത്ഥികളുമായി  പങ്കു വെയ്ക്കാന്‍ സാധിക്കുന്നു എന്നത് ഒരു നേട്ടമാണ്.

         ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയാറാക്കിയിരിക്കുന്ന ഈ വെബ്സൈറ്റ് ഓണ്‍ ലൈന്‍ വഴി ഇന്ന് ലഭ്യമാകുന്ന എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓണ്‍ ലൈന്‍ സൌകര്യമില്ലാത്തവര്‍ക്ക് അതത് ഇടവകകളില്‍ രജിസ്ട്രേഷന്‍ നടത്തുവാനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇന്നത്തെക്കാലത്ത് ഉത്തമ ജീവിത പങ്കാളിയെ കണ്ടെത്താന്‍ വിഷമിക്കുന്ന നമ്മുടെ യുവജനങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തിരുക്കുടുംബം മാട്രിമണി.കോം ഏറെ സഹായകരമായിരിക്കുമെന്നതില്‍ സംശയമില്ല. 

തിരുക്കുടുംബം മാട്രിമണി.കോം സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
CIDMA  വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക