01 നവംബർ 2012

ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടി പുല്ലൂരാംപാറയുടെ കായിക പ്രതിഭകള്‍ .


            ലക്നൌവില്‍ വെച്ചു നടന്ന  28-മത് ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ പുല്ലൂരാംപാറ സ്വദേശികളായ തെരേസ ജോസഫ്, അശ്വതി സി.എല്‍., അരുണിമ പി.എം., എബിന്‍ സണ്ണി എന്നിവര്‍ മികച്ച വിജയം കരസ്ഥമാക്കി ഒരിക്കല്‍ കൂടി നാടിന്റെ അഭിമാന താരങ്ങളായി. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ നാലു സ്വര്‍ണ്ണ മെഡലുകളും, ഒരു വെള്ളി മെഡലുമാണ് ഇവര്‍ നേടിയെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗം 1000 മീറ്ററിലും, മെഡ് ലെ റിലേയിലും സ്വര്‍ണ്ണം നേടി തെരേസ ജോസഫ് ഇരട്ട നേട്ടമാണ് കൈവരിച്ചത്, അതേ സമയം ഈ മീറ്റില്‍ കേരളത്തിന്റെ പേരില്‍ എഴുതപ്പെട്ട ആദ്യ ദേശീയ റെക്കോര്‍ഡിനു തന്നെ ഉടമയായ അശ്വതി സി.എല്‍.  അണ്ടര്‍ 20 ഗേള്‍ സ് 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് സ്വര്‍ണ്ണം നേടിയത്. അരുണിമ പി.എം. അണ്ടര്‍ 20 ഗേള്‍സ് 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടുകയുണ്ടായി. അണ്ടര്‍ 20 ബോയ്സിന്റെ പോള്‍വാള്‍ട്ടില്‍ എബിന്‍ സണ്ണി വെള്ളിയും നേടി. ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും    ഇത്രയധികം മെഡലുകള്‍  ആദ്യമായാണ്  പുല്ലൂരാംപാറയിലേക്ക് എത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ മികച്ച നേട്ടം  കൈവരിച്ച കായിക താരങ്ങള്‍ക്ക് പുല്ലൂരാംപാറ വാര്‍ത്തകളുടെ അഭിനന്ദനങ്ങള്‍.