28 ഒക്‌ടോബർ 2012

അഖണ്ഡജപമാല സമര്‍പ്പണത്തിന് ഒക്ടോബര്‍ 29ന് സമാപനം.


      താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ  പുല്ലൂരാംപാറ ബഥാനിയായില്‍ 2012 ജുലായ് 21 ആരംഭിച്ച് 101 ദിനങ്ങള്‍ പിന്നിട്ട ശേഷം ഒക്ടോബര്‍ 29ന് തിങ്കളാഴ്ച അഖണ്ഡജപമാല സമര്‍പ്പണത്തിന് സമാപനമാകുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് ആരാധനയോടെ സമാപന ശുശ്രൂഷകള്‍ ആരംഭിക്കുന്നു. തുടര്‍ന്ന് 10 മണിക്ക് ജപമാല റാലിയും, 10.45ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം  വി.കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടര്‍ന്ന് 1.30ന് നേര്‍ച്ച ഭക്ഷണത്തോടെ അഖണ്ഡജപമാല സമര്‍പ്പണത്തിന് സമാപനമാകും.  
          അഖണ്ഡജപമാല സമര്‍പ്പണത്തിന്റെ തലേദിവസമായ ഇന്ന് ബഥാനിയായില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഇന്നു വൈകുന്നേരം 7.30 ഓടു കൂടി നടന്ന ജപമാല റാലിയില്‍ നൂറുകണക്കിനാളുളാണ് പങ്കെടുത്തത്.