ശ്രീ സി.കാളിയാമ്പുഴയുടെ " മധുര ജന്മം " എന്ന ഏറ്റവും പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും, കവിയരങ്ങും ശനിയാഴ്ച (ഒക്ടോബര്‍ 20) കോഴിക്കോട് അമലാപുരിയിലുള്ള ചാവറ ഹാളില്‍ വെച്ചു നടക്കുന്നു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീ കെ.എഫ്. ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രസിദ്ധ സിനിമാ നിര്‍മാതാവ് ശ്രീ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പുസ്തകം പ്രകാശനം ചെയ്യുന്നു. ചടങ്ങില്‍ അഡ്വ. സജി എം.എസ്. പുസ്തകം അവതരിപ്പിക്കുന്നു. തുടര്‍ന്ന് പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന കവിയരങ്ങ് പ്രസിദ്ധ കവി ശ്രീ പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.