പൊന്നാങ്കയം കണ്ണന്താനത്ത് ബേബിയുടെ പറമ്പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇന്നു രാവിലെയാണ് സംഭവം. പാറാങ്കല്‍ ഷാജിയുടെ നേത്യത്വത്തില്‍ പിടികൂടിയ പാമ്പിന് ഏകദേശം പതിനഞ്ചു കിലോയോളം ഭാരം വരും. സമീപത്തുള്ള തോട്ടില്‍ നിന്നുമാണ് പെരുമ്പാമ്പ് എത്തിയതെന്നു കരുതപ്പെടുന്നു. അടുത്ത കാലത്തായി വന്യ ജീവികള്‍ കൂടുതലായി കാടിറങ്ങുന്ന സംഭവങ്ങള്‍ തുടരുകയാണ്. മാസങ്ങള്‍ക്കു മുന്‍പ് പള്ളിപ്പടിയില്‍ നിന്നു രണ്ടു പെരുമ്പാമ്പിനെയും, പൊന്നാങ്കയത്തു നിന്നു ഒരു രാജവെമ്പാലയെയും പിടികൂടിയിരുന്നു.
