ആഗസ്റ്റ് ആറാം തീയതി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്തോട്ടിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ക്യഷി നശിച്ചവര്‍ക്കുള്ള ധനസഹായത്തിന്റെ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ ശ്രീമതി മേരി മൂലേചാലിലിനു നല്‍കി കൊണ്ടു നിര്‍വഹിച്ചൂ. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മൂന്നാം വാര്‍ഡ് മെംബര്‍ ശ്രീമതി എല്‍സമ്മ ജോര്‍ജ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഷാനിബ ഷാഹിദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി സി ബാബുരാജ്, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.