21 ഒക്‌ടോബർ 2012

അമിത വൈദ്യുത പ്രവാഹം പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു

              ഇന്നലെ വൈകുന്നേരം പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വൈദ്യുതി ലൈനിലുണ്ടായ അമിത വൈദ്യുത പ്രവാഹം  മൂലം  നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും  ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു. ട്രാന്‍സ് ഫോമറിലുണ്ടായ തകരറാണ് അമിത വൈദ്യുത പ്രവാഹത്തിനു കാരണമെന്ന് കരുതപ്പെടുന്നു. വീടുകളില്‍ വോള്‍ട്ടേജ് കൂടുതലാണെന്നറിയാതെ സി എഫ് എല്‍ ലാമ്പുകള്‍ ഓണാക്കുന്ന നിമിഷം തന്നെ ശബ്ദത്തോടെ ഫ്യൂസായിപ്പോയി. ഇതിനിടെ ചില വീടുകളില്‍ ടി വി പ്രവര്‍ത്തിച്ചവര്‍ക്ക് അവരുടെ ടി വി കത്തിപ്പോയി, മറ്റു ചില വീടുകളില്‍ വൈദ്യുത വിതരണ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.  ഓരോ വീടുകളിലും നിരവധി സി എഫ് എല്‍ ലാമ്പുകളാണ് ഈ അമിത വൈദ്യുത പ്രവാഹം മൂലം നശിച്ചു പോയത്. തുടര്‍ന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ച ഈ മേഖലയില്‍ ഇന്നു രാവിലെ ഒന്‍പതരയോടെ വൈദ്യുതി പുനസ്ഥാപിച്ചു.