26 ഒക്‌ടോബർ 2012

"മധുര ജന്മം" പ്രകാശനം ചെയ്തു.

കവിതാസമാഹാരം പ്രകാശനം ചെയ്യുന്നു
                  ശ്രീ സി.കാളിയാമ്പുഴയുടെ " മധുര ജന്മം " എന്ന ഏറ്റവും പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും, കവിയരങ്ങും ഒക്ടോബര്‍ 20ന്  കോഴിക്കോട് അമലാപുരിയിലുള്ള ചാവറ ഹാളില്‍  വെച്ചു നടന്നു. ശ്രീ കെ.എഫ്.ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ പ്രസിദ്ധ സിനിമാ നിര്‍മാതാവ് ശ്രീ. സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കവിതാസമാഹാരത്തിന്റെ പതിപ്പ് ശ്രീ മലയത്ത് അപ്പുണ്ണിക്ക് നല്കി കൊണ്ട് പ്രകാശനം ചെയ്തു. ഫാ. ജോസ് ഇടപ്പാടി, അഡ്വ. സജി എം.എസ്.  എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന്  നടന്ന കവിയരങ്ങ് ശ്രീ എ.വി.തോമസ് സാര്‍    ഉദ്ഘാടനം ചെയ്തു.
കവിയരങ്ങിന്റെ ഉദ്ഘാടനം ശ്രീ എ.വി.തോമസ് സാര്‍ നിര്‍വഹിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് : സി.കാളിയാമ്പുഴ.കോം