'ഏത് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കണം' എന്ന ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം. മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചതു പോലെ ടെലഫോണ്‍ കേബിള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ മാത്രമാണ് മലയോര മേഖലയില്‍ ഇപ്പോള്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം. ഇവിടങ്ങളില്‍ ബി.എസ്.എന്‍.എല്‍.നു മാത്രമാണ് നിലവില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന ശേഷിയുള്ളൂ. അതുകൊണ്ടു തന്നെ ബി.എസ്.എന്‍.എല്‍.ന്റെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളെക്കുറിച്ചുമാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ്
പ്രത്യേകതകള്‍
മികച്ച
സേവനം, 256 Kbps മുതല്‍ 24Mbps വരെയുള്ള വേഗത, തിരഞ്ഞെടുക്കാന്‍ വിവിധതരം
പ്ലാനുകള്‍, മാസം 250 രൂപ മുതല്‍ 9999 രൂപ വരെ ഉപയോഗ പരിധിയുള്ളതും
പരിധിയില്ലാത്തതും വേഗത കൂടിയതും അല്ലാത്തതുമായ കണക്ഷനുകള്‍.
മികച്ച പ്ലാനുകള്‍
1 - BBG COMBO 299
Upto 2Mbps വേഗത,
മാസ വാടക 299 രൂപ, 1 ജിബി ഉപയോഗ പരിധി, അധികമായി ഉപയോഗിക്കുന്ന
ഓരോ Mbക്കും 20 പൈസ വീതം 5 ജിബി വരെ അധികം നല്കേണ്ടി വരും 5 ജിബിക്കു ശേഷം
ഓരോ Mbക്കും പത്തു പൈസ വീതമായി കുറയും. ഈ പ്ലാനില്‍ ഫോണ്‍ വാടക നല്കേണ്ട
അതു കൊണ്ടു തന്നെ സൌജന്യ കോളുകളില്ല വിളിക്കുന്ന കോളിനു മാത്രം പൈസ
നല്കിയാല്‍ മതി. ഈ പ്ലാനില്‍ ആകെ തുക ഏറ്റവും കുറഞ്ഞത് 299 രൂപ + സര്‍ വീസ്
ടാക്സ് അടച്ചാല്‍ മതി.
2 - BBG 250
Upto 2Mbps വേഗത, മാസ വാടക 250 രൂപ, 1 ജിബി ഉപയോഗ പരിധി,
അധികമായി ഉപയോഗിക്കുന്ന
ഓരോ Mbക്കും 20 പൈസ വീതം 5 ജിബി വരെ അധികം നല്കേണ്ടി വരും 5 ജിബിക്കു ശേഷം
ഓരോ Mbക്കും പത്തു പൈസ വീതമായി കുറയും. കൂടാതെ 110 രൂപ ടെലഫോണ്‍ വാടകയും
നല്കണം. 50 ഫോണ്‍ കോളുകള്‍ സൌജന്യമാണ്. ഈ പ്ലാനില്‍ ആകെ തുക ഏറ്റവും
കുറഞ്ഞത് 360 രൂപ + സര്‍ വീസ് ടാക്സ് അടയ്ക്കേണ്ടി വരും
3- BB HOME ULD 499 ( UNLIMITED)
വേഗത 512 Kbps upto 4 GB, 256 Kbps beyond 4 GB, മാസ വാടക 499 രൂപ, പരിധിയില്ലാത്ത ഉപയോഗം, 110 രൂപ ടെലഫോണ്‍ വാടകയും
നല്കണം. 50 ഫോണ്‍ കോളുകള്‍ സൌജന്യമാണ്. ഈ പ്ലാനില്‍ ആകെ തുക ഏറ്റവും
കുറഞ്ഞത് 609 രൂപ + സര്‍ വീസ് ടാക്സ് അടയ്ക്കേണ്ടി വരും.
4 - BB FN Combo 500
Upto 2Mbps വേഗത, മാസ വാടക 500 രൂപ, 1.5 ജിബി ഉപയോഗ പരിധി,
അധികമായി ഉപയോഗിക്കുന്ന
ഓരോ Mbക്കും 20 പൈസ വീതം അധികം നല്കേണ്ടി വരും. രാത്രി 2 മണി മുതല്‍ രാവിലെ 8 മണി വരെ പരിധിയില്ലാതെ ഉപയോഗിക്കാം (Night Unlimited Usage) ഈ പ്ലാനില്‍ ഫോണ്‍ വാടക നല്കേണ്ട. 175 ഫോണ്‍ കോളുകള്‍ സൌജന്യമാണ്. ഈ പ്ലാനില്‍ ആകെ തുക ഏറ്റവും
കുറഞ്ഞത് 500 രൂപ + സര്‍ വീസ് ടാക്സ് അടയ്ക്കേണ്ടി വരും.
5- BB Home UL 750 ( UNLIMITED)
വേഗത 1 Mbps upto 6 GB, 512 Kbps beyond 6 GB, മാസ വാടക 750 രൂപ, പരിധിയില്ലാത്ത ഉപയോഗം, ഈ പ്ലാനില്‍ ഫോണ്‍ വാടക നല്കേണ്ട
അതു കൊണ്ടു തന്നെ സൌജന്യ കോളുകളില്ല വിളിക്കുന്ന കോളിനു മാത്രം പൈസ
നല്കിയാല്‍ മതി.ആകെ തുക ഏറ്റവും
കുറഞ്ഞത്750 രൂപ + സര്‍ വീസ് ടാക്സ് അടയ്ക്കേണ്ടി വരും.
മുകളില്‍ നല്കിയിട്ടുള്ളവയെല്ലാം പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ്. മൊബൈലുകളിലെ പോലെ പ്രീപെയ്ഡു പ്ലാനുകളും ഇപ്പോള്‍ ലഭ്യമാണ്. അതേ സമയം ബി.എസ്.എന്‍.എല്‍. ന്റെ എല്ലാ ബ്രോഡ്ബാന്‍ഡ്
പ്ലാനുകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (റിട്ടയര്‍ ചെയ്തവര്‍
ഉള്‍പ്പെടെ) ബില്ലില്‍ 20 ശതമാനം കിഴിവ് നല്കുന്നുണ്ട്.
കൂടുതല്‍ ബ്രോഡ് ബാന്‍ഡ് പ്ലാനുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍
ബ്രോഡ്ബാന്‍ഡ് പ്ലാന്‍ സെലക്ടര്‍ ഉപയോഗിച്ച് ആവശ്യമുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കൂ അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കുക. ഇവിടെ നല്കിയിരിക്കുന്ന പ്ലാനുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് ബി.എസ്.എന്‍.എല്‍.ന്റെ വെബ്സൈറ്റില്‍ പരിശോധിച്ച ശേഷമോ, കസ്റ്റമര്‍ കെയറില്‍ വിളിച്ചന്വേഷിച്ച ശേഷമോ മാത്രം പ്ലാനുകള്‍ തിരഞ്ഞെടുക്കാവൂ.
'കേരളത്തില്‍ ലഭ്യമായ ഇന്റര്‍നെറ്റ് കണക്ഷനുകള്‍' തുടരും.........