പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വജ്രജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ദന്തപരിശോധന ക്യാമ്പ് നടത്തി. ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളില്‍ വെച്ചു നടന്ന ദന്തപരിശോധന ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. മുക്കം മലബാര്‍ ദന്താശുപത്രിയിലെ ഡോക്ടര്‍ ആശിഷ് തോമസിന്റെ നേത്യത്വത്തിലുള്ള ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ചത്.
രാവിലെ ഒന്‍പതു മണിക്കാരംഭിച്ച ദന്തപരിശോധന ക്യാംപ് ഉദ്ഘാടനം ചെയ്തത് പുല്ലൂരാംപാറ പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ടാണ്, ഹെഡ് മിസ്ട്രസ്സ് ശ്രീമതി എം.സി. മേരി സ്വാഗതം ആശംസിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ശ്രീ ബെന്നി ലൂക്കോസ്, പി.റ്റി.എ.പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്രജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ച് കഴിഞ്ഞ മാര്‍ച്ച് 30ം തീയതി വിളംബര ഘോഷയാത്രയും, പെഡഗോഗിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. നേത്ര പരിശോധനക്യാമ്പ്, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരങ്ങള്‍, പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സമ്മേളനം, രക്ഷകര്‍ത്താക്കള്‍ക്കുള്ള വിവിധതരം മത്സരങ്ങള്‍ സെമിനാറുകള്‍, ഗൈഡന്‍സ് ക്ലാസ്സുകള്‍ എന്നിവയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.