09 സെപ്റ്റംബർ 2012

മലയോരമേഖലയില്‍ കനത്തമഴ തുടരുന്നു.....



                            മലയോരമേഖലയില്‍ രണ്ടാഴ്ചയായി തുടരുന്ന മഴ ഇന്നുച്ചയോടെ ശക്തി പ്രാപിച്ചു. തുഷാരഗിരി വനമേഖലയില്‍ ഉരുള്‍ പൊട്ടി കോടഞ്ചേരി ചാലിപ്പുഴയില്‍ വെള്ളം  കര കവിഞ്ഞൊഴുകുകയാണ്.  നിര്‍ത്താതെ പെയ്യുന്ന മഴയില്‍  ഇരവഞ്ഞിപ്പുഴ കലങ്ങിയൊഴുകിക്കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലിനു ശേഷം  ജനങ്ങള്‍ ഭയപ്പാടിലാണ് കഴിയുന്നത്. ഇപ്പോള്‍ പെയ്യുന്ന ഈ ശക്തമായ മഴ  ഇവിടെയുള്ളവരെ ഭീതിപ്പെടുത്തുകയാണ്. സാധാരണ സെപ്റ്റം ബര്‍ മാസം മഴയൊഴിഞ്ഞു നില്‍ക്കുന്ന സമയമാണ് ആ കണക്കുകൂട്ടലൊക്കെ തെറ്റിച്ചാണ് ഇപ്പോള്‍ മഴ പെയ്യുന്നത്. എല്ലാ ദിവസവും രാവിലെ ആകാശം തെളിഞ്ഞു നില്‍ക്കുമ്പോള്‍ വിചാരിക്കും ഇന്ന് മഴയില്ലെന്ന് ആ കണക്കുകളെല്ലാം തെറ്റിച്ചാണ് ഈ രണ്ടാഴ്ചയും മഴ പെയ്തത്. ഇതെഴുതുന്ന ഈ രാത്രി സമയത്തും പുറത്ത് നല്ല മഴ പെയ്യുകയാണ്. മഴ എപ്പോള്‍ നില്‍ക്കുമെ ന്നറിയില്ല...