സിനിമയെ സ്നേഹിക്കുന്ന ഒട്ടേറെ ആളുകളുള്ള നമ്മുടെ നാട്ടില്‍, ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഉടനെ ഇന്റര്‍നെറ്റിലൂടെ നിരൂപകരുടെയും, സിനിമാപ്രേമികളുടെയും വിലയിരുത്തലുകള്‍ മനസ്സിലാക്കിയ ശേഷം തിയേറ്ററുകളിലേക്ക് പോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. സിനിമകളുടെ നിരൂപണവും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും, താരാരാധകരുടെ ചേരി
തിരിഞ്ഞുള്ള പാരവെയ്പ്പുകളും, പുകഴ്ത്തലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും, ബ്ലോഗുകളിലും നിറയുന്ന ഇക്കാലത്ത് വ്യത്യസ്ഥമാവുകയാണ് ചിത്ര വിശേഷം.
ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെ തുടങ്ങി പിന്നീട് ബ്ലോഗായി വികസിച്ച് ഇന്നിപ്പോള്‍ വെബ്സൈറ്റിന്റെ രൂപത്തില്‍ ഹരി എന്നയാള്‍ ചലച്ചിത്ര വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നയിടമാണ് ചിത്രവിശേഷം. മലയാളം സിനിമകളുടെ നിരൂപണവും, വിശേഷങ്ങളും മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യുന്ന ചിത്രവിശേഷം ഒരു സിനിമയെ വ്യക്ത്മായി അപഗ്രഥിച്ച്, പഠിച്ച് വിശദമായ വിലയിരുത്തലുകളോടു കൂടിയാണ് വായനക്കാരനു മുന്നിലേക്കെത്തുന്നത്. കൂടാതെ മറ്റു നിരൂപണ പോര്‍ട്ടലുകളില്‍ നിന്നും വിത്യസ്ഥമായി ആസ്വാദക പക്ഷത്തു നിന്നുള്ള വിലയിരുത്തലുകള്‍ക്ക് ഊന്നല്‍ നല്കികൊണ്ട് ഓരോ സിനിമയ്ക്കും റേറ്റിംഗ് നല്കിയിട്ടുണ്ട് (ഇതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റിന്റെ ഏറ്റവും മുകളില്‍ വലത്തേയറ്റത്ത് about എന്ന ലിങ്കില്‍ ലഭ്യമാണ്) ഇത് വായനക്കാരന് ഒറ്റനോട്ടത്തില്‍ സിനിമയുടെ വിലയിരുത്തല്‍ നടത്താന്‍ സഹായകരമാണ്.
എങ്കിലും സിനിമ കാണുവാന്‍ തീരുമാനിക്കുന്ന പ്രേക്ഷകന് തീയേറ്ററുകളില്‍ ആ സമയം ലഭ്യമാകുന്ന ചിത്രങ്ങളെക്കുറിച്ച് ഒരു ചെറിയ ധാരണ നല്കുക, ഒരു തിരഞ്ഞെടുപ്പിനു സഹായിക്കുക എന്നതു മാത്രമാണ് ചിത്രവിശേഷത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഈ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെയായാലും 2006 മുതല്‍ വെബ്സൈറ്റ് രൂപത്തില്‍ പ്രസിദ്ധീകരണം തുടരുന്ന ചിത്രവിശേഷം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും വായനക്കാരനെ ആകര്‍ഷിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ്..

ചിത്രവിശേഷം സന്ദര്‍ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക