03 സെപ്റ്റംബർ 2012

' റിച്ചാര്‍ഡിന്റെ ആഗ്രഹം സഫലമായി' കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപിയോടൊപ്പം പങ്കെടുത്തു.


         
        ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന 'കോടീശ്വരന്‍' പരിപാടിയില്‍ പ്രശസ്ത സിനിമാ നടന്‍ സുരേഷ് ഗോപിയോടൊപ്പം പങ്കെടുക്കണമെന്ന പുല്ലൂരാംപാറയിലെ ഒന്‍പതു വയസ്സുകാരന്‍ റിച്ചാര്‍ഡിന്റെ ആഗ്രഹം സഫലമായി. കണ്ടത്തിന്‍തൊടുകയില്‍ (ഒരക്കുഴി) സിറിലിന്റെ മകനാണ് റിച്ചാര്‍ഡ്. കോടീശ്വരന്‍ പരിപാടി മുടങ്ങാതെ കാണുമായിരുന്ന റിച്ചാര്‍ഡ് തനിക്ക് ഈ പരിപാടിയില്‍ സുരേഷ് ഗോപിയോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹം പിതാവിനെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് സിറില്‍ ഒരു സുഹ്യത്തു മുഖേന കോടീശ്വരന്‍ അധിക്യതരുമായി ബന്ധപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ ഈ പരിപാടിയിലേക്ക് റിച്ചാര്‍ഡിനെ ക്ഷണിച്ചു. 

റിച്ചാര്‍ഡും കുടുംബവും സുരേഷ് ഗോപിയോടൊപ്പം
                  തുടര്‍ന്ന് ചെന്നൈയില്‍ വെച്ചു നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗില്‍ റിച്ചാര്‍ഡ് തന്റെ കുടുംബത്തോടൊപ്പം എത്തുകയും ഷൂട്ടിംഗില്‍ പങ്കെടുക്കുകയും ചെയ്തു. മത്സരാര്‍ത്ഥികളായി കുട്ടികളെ പരിഗണിക്കുകയില്ല എന്നതിനാല്‍   റിച്ചാര്‍ഡ് കോടീശ്വരനിലെ ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായില്ല. കോടീശ്വരന്‍ പരിപാടിയില്‍ ഇടവേള എടുക്കുന്ന സമയത്തിനു തൊട്ടു മുന്‍പ് സുരേഷ് ഗോപിയോടൊപ്പം പ്രത്യക്ഷപ്പെട്ട്  "ദേ പോയി  ദാ വന്നു" എന്ന പ്രസിദ്ധമായ കോടീശ്വരന്‍ വാക്യം സുരേഷ് ഗോപിക്ക് പകരം  പറയുയാണ് ചെയ്തത്.   ആഗസ്റ്റ് ഇരുപതാം തീയതി  സംപ്രേഷണം ചെയ്തത കോടീശ്വരന്‍ പരിപാടിയിലാണ്  റിച്ചാര്‍ഡ്, സുരേഷ് ഗോപിയോടൊപ്പമുള്ള ദ്യശ്യങ്ങള്‍ ഉള്ളത്.  

                               
                                   റിച്ചാര്‍ഡ് സുരേഷ് ഗോപിയോടൊപ്പം കോടീശ്വരനില്‍