26 സെപ്റ്റംബർ 2012

ശ്രീ സണ്ണി താന്നിപ്പൊതിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി.


        തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി. സ്കൂള്‍ പ്രധാനധ്യാപകനും പുല്ലൂരാംപാറ സ്വദേശിയുമായ ശ്രീ സണ്ണി താന്നിപ്പൊതിയില്‍   സംസ്ഥാന അധ്യാപക അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ. അബ്ദു റബ്ബില്‍ നിന്നും ഏറ്റുവാങ്ങി. 51-മത് ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ അഞ്ചാം തിയതി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും സണ്ണി സാര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2011-12 വര്‍ഷത്തെ സംസ്ഥാന അധ്യാപക വാര്‍ഡുകളാണ് ഇക്കൊല്ലം വിതരണം ചെയ്തത്. പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി  നാല്പ്പത്തിനാലോളം അധ്യാപരാണ് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി  വി.എസ്. ശിവകുമാര്‍  അധ്യക്ഷനായ ചടങ്ങ് ഉദ്ഘാടനം  ചെയ്തത്  നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനായിരുന്നു.
ഇക്കൊല്ലത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് താന്നിപ്പൊതിയില്‍ സണ്ണി സാറിന്