24 സെപ്റ്റംബർ 2012

പുല്ലൂരാംപാറ അങ്ങാടിയില്‍ കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നു.


                   പുല്ലൂരാംപാറ അങ്ങാടിയില്‍ റോഡിനിരുവശത്തുമുള്ള ഓവുചാലുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കലുങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നിലവില്‍ അങ്ങാടിയിലെ  ഒരു വശത്തുള്ള ഓവുചാലില്‍ നിറയുന്ന മഴവെള്ളം ഒഴുകിപോകാന്‍ ഇടമില്ലാത്തതിനാലാണ് മറുവശത്തുള്ള ഓവുചാലുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കലുങ്ക് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഈ ഓവുചാല്‍  സമീപത്തുള്ള തോട്ടിലേക്കൊഴുകുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇതോടു കൂടി  മഴ വെള്ളം ഓവുചാലുകളില്‍ കെട്ടി നില്ക്കുന്ന പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് കരുതുന്നത്.