22 സെപ്റ്റംബർ 2012

മലയോര മേഖലയില്‍ ആദ്യമായി മുക്കത്ത് റയില്‍വേ റിസര്‍വേഷന്‍ കൌണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു.


         മലയോര മേഖലയില്‍ ആദ്യമായി റയില്‍വേയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ മുക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മുക്കം സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ റയില്‍വേയുടെ ഡയറക്ട് റിസര്‍വേഷന്‍ കൌണ്ടറാണ് കഴിഞ്ഞ ദിവസം ശ്രീ എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തത്. സ്ഥലം എം.പി. കൂടിയായ ശ്രീ എം.ഐ. ഷാനവാസ് മുന്‍കൈ എടുത്താണ് മലയോര മേഖലയില്‍ ആദ്യമായി റയില്‍വേയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ മുക്കത്ത്  സ്ഥാപിച്ചിരിക്കുന്നത്. റയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൌണ്ടറുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു മണി പ്രവര്‍ ത്തിക്കുന്ന  കൌണ്ടര്‍ ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കും.  നിലവില്‍  കോഴിക്കോട് റയില്‍വേ സ്റ്റേഷനിലും, മെഡിക്കല്‍ കോളേജ് പരിസരത്തുള്ള റയില്‍വേയുടെ കൌണ്ടര്‍ വഴി ലഭിച്ചിരുന്ന സേവനങ്ങള്‍ തൊട്ടടുത്ത് ലഭ്യമാകുന്നത് മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് ഏറെ സഹായകരമാണ്.