21 സെപ്റ്റംബർ 2012

പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെ തത്സമയ വീഡിയോ ദ്യശ്യങ്ങള്‍ പുറത്തു വന്നു.

വീഡിയോ  പകര്‍ത്തിയ സ്ഥലത്തെ പ്രധാന ഉരുള്‍പൊട്ടലിനു ശേഷമുള്ള ദ്യശ്യം
           മലയോര മേഖലയെ പിടിച്ചുലച്ച ദുരന്തക്കെടുതിയുടെ തത്സമയ വീഡിയോ  ദ്യശ്യങ്ങള്‍ യുട്യൂബിലൂടെ പുറത്തു വന്നിരിക്കുന്നു. പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ മാവിന്‍ചുവട് കാഞ്ഞിരക്കാട്ടുകുന്നേല്‍ ചാക്കോയുടെ വീടിനു മുന്‍പില്‍ കൂടി ഒഴുകുന്ന ആദ്യ ഉരുള്‍പൊട്ടലിന്റെ വീഡിയോ ദ്യശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതു വരെയും ഉരുള്‍പൊട്ടല്‍ ഉണ്ടായ ശേഷമുള്ള ദ്യശ്യങ്ങള്‍ മാത്രമായിരുന്നു ഫെയ്ബുക്കിലൂടെയും യുട്യൂബിലൂടെയും പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒന്നര മാസങ്ങള്‍ക്കു ശേഷം മഞ്ജു ആന്റണി എന്ന പേരില്‍ അപ്ലോഡ് ചെയ്ത വീഡിയോദ്യശ്യം മാവിന്‍ചുവട്ടിലുണ്ടായ ഉരുള്‍പൊട്ടലുകളിലെ ആദ്യത്തേതിനു ശേഷമുള്ള ദ്യശ്യങ്ങളാണ്. അതായത് പ്രധാന ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനു മിനിട്ടുകള്‍ക്കു മുന്‍പുള്ള   ആദ്യ ഉരുള്‍പൊട്ടലിന്റെ വീഡിയോ ദ്യശ്യങ്ങള്‍. ഇതില്‍ മലവെള്ളപ്പാച്ചിലിന്റെ  ഭീകരത വ്യക്തമായി അനുഭവിച്ചറിയാം. അതോടൊപ്പം മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ ഒഴുകി പോകുന്നതായും ഇതു കണ്ടു കൊണ്ടു നിന്നവര്‍ വിളിച്ചു പറയുന്നതും ദ്യശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

 

ഉരുള്‍പൊട്ടലിന്റെ ദ്യശ്യങ്ങള്‍ മികച്ച രീതിയില്‍ യുട്യൂബിലൂടെ കാണാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.