ബ്ലോഗ്ഗിംഗ് രംഗത്ത് വേറിട്ട പരീക്ഷണവുമായി ആരംഭിച്ച 'പുല്ലൂരാംപാറ വാര്‍ത്തകള്‍' ഏകദേശം ഒന്നര വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ലക്ഷം പേജുകള്‍ വായനക്കാരിലൂടെ കടന്നു പോയതിന്റെ സന്തോഷത്തിലാണ് ഇതിന്റെ പിന്നണിയിലുള്ളവര്‍. മലയോര മേഖലയില്‍ തന്നെ ആദ്യമായി എന്നു വിശേഷിപ്പിക്കാവുന്ന വാര്‍ത്താധിഷ്ഠിത ബ്ലോഗാണ് 'പുല്ലൂരാംപാറ വാര്‍ത്തകള്‍'. പുല്ലൂരാംപാറയിലെയും സമീപ പ്രദേശങ്ങളിലെയും ഓരോ സ്പന്ദനങ്ങളും വായനക്കാരിലെത്തിക്കാന്‍ ഈ ബ്ലോഗിലൂടെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇതിന്റെ അണിയറയിലുള്ളവര്‍. സ്വദേശത്തും വിദേശത്തുമുള്ള ഇന്നാട്ടുകാര്‍ക്ക് അവരുടെ നാടിനെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ഗ്യഹാതുരസ്മരണകളാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഈ ബ്ലോഗ്, സേവനം എന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് മുന്നോട്ട് പോകുന്നത്. അക്കാരണം കൊണ്ടു തന്നെ വായനക്കാരുടെ പ്രോത്സാഹങ്ങള്‍ മാത്രമാണ് അണിയറയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...
