09 ഓഗസ്റ്റ് 2012

കുഞ്ഞുമാലാഖായ്ക്ക് അന്ത്യചുംബനം പോലും നല്കാനാവാതെ മാതാപിതാക്കള്‍ യാത്രാമൊഴി നല്കി..


          പുല്ലൂരാംപാറ ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സനയുടെ (9) സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടന്നു. പുല്ലൂരാംപാറ ചെറുശ്ശേരി മലയിലെ ജോയി റോഡില്‍ തിങ്കളാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായി ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍ ക്കൊടുവില്‍ ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ്. പുല്ലൂരാംപാറ-ആനക്കംപൊയില്‍ റോഡില്‍ കമ്പിളിക്കുന്നിനു സമീപം ഇരവഞ്ഞിപ്പുഴയുടെ തീരത്തു നിന്നും ജ്യോത്സനയുടെ മ്യതദേഹം കണ്ടെത്തിയത്. മാവിന്‍ ചുവടിലേക്ക് കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലില്‍ പുല്ലൂരാംപാറ-ആനക്കാം പൊയില്‍ റോഡിനു കുറുകെ ഒലിച്ചു പോവുകയായിരുന്നു. 
            ജ്യോത്സനക്കായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പോലീസും ഫയര്‍ ഫോഴ്സും അടക്കമുള്ള സംവിധാനങ്ങളും മറ്റ് സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ഇന്നാണ് അഴുകിയ നിലയില്‍ മ്യതദേഹം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ജ്യോത്സന പഠിച്ച ആനക്കാംപൊയില്‍ ജി.എല്‍.പി. സ്കൂളില്‍ എത്തിച്ച മ്യതദേഹം ഒന്നു കാണുവാന്‍ പോലുമാവാതെ സഹപാഠികളും അധ്യാപകരും വിതുമ്പി നിന്നു. പിന്നീട് ജ്യോത്സനയുടെ മ്യതദേഹം  സംസ്ക്കാരത്തിനായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിച്ചു. തങ്ങളുടെ പ്രിയ മകളുടെ   മുഖം  ഒരു നോക്കു പോലും   കാണാനാവാതെ മ്യതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ കെട്ടിപിടിച്ചു കരയുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ പോലുമാവാതെ ബന്ധുക്കള്‍ പാടുപെടുന്ന കാഴ്ച പുല്ലൂരാംപാറ ദേവാലയത്തില്‍ കാണാമായിരുന്നു. മ്യതദേഹം ഒരു നോക്കു കാണുവാന്‍ നൂറുകണക്കിനാളുകള്‍ പള്ളിയിലെത്തിയിരുന്നെങ്കിലും പൊതുദര്‍ശനം ഒഴിവാക്കി സംസ്ക്കാര ച്ചടങ്ങുകള്‍ പെട്ടെന്നു നിര്‍വഹിക്കുകയാണുണ്ടായത്.
 ചിത്രം : ഡെക്കാണ്‍ ക്രോണിക്കിള്‍