കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി പുല്ലൂരാംപാറയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കണ്ണൂരിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആദേഹം ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് പുല്ലൂരാംപാറയിലെ മാവിന്‍ചുവടിലുള്ള ദുരന്തബാധിത പ്രദേശത്തെത്തിച്ചേര്‍ന്നത്. എം.ഐ. ഷാനവാസ് എം.പിയും സി.മോയിന്‍ കുട്ടി എം.എല്‍.എയും, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.ഡി. ജോസഫും അദ്ദേഹത്തോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കാളികളായി.
തുടര്‍ന്ന് ആനക്കാംപൊയിലിലെ ദുരിതാശ്വാസ ക്യാമ്പും ശ്രീ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. പുല്ലൂരാംപാറയിലെത്തുന്നതിനു മുന്‍പ് അദ്ദേഹം മഞ്ഞുവയലിലെ ദുരിതബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചിരുന്നു.കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയും, മന്ത്രിമാരായ ശ്രീ
പി.കെ. കുഞ്ഞാലിക്കുട്ടിയും, കുമാരി പി.കെ. ജയലക്ഷ്മിയും ഇന്ന്
പുല്ലൂരാംപാറയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.