ദുരിത ബാധിത പ്രദേശങ്ങളും, ദുരിതശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം രാത്രി ഏഴര മണിയോടെ പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തിയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സ്കൂള്‍ ഹാളില്‍ വെച്ചു നടന്ന മീറ്റിംഗിലാണ് ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളുടെ നിവേദനങ്ങള്‍ സ്വീകരിച്ചത്.
തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയോട് ദുരിതശ്വാസ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട ആവശ്യങ്ങള്‍ അറിയിക്കാന്‍ അവസരം നല്കുകയുണ്ടായി. ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാമെന്ന് അദ്ദേഹം ചടങ്ങില്‍ ഉറപ്പു നല്കുകയുണ്ടായി. ദുരിതബാധിതരെ സ്കൂളില്‍ നിന്നും മാറ്റി താല്ക്കാലിക ഷെഡ്ഡുകള്‍ നിര്‍മിച്ചു നല്കുമെന്നും, പിന്നീട് സ്ഥിരമായ സംവിധാനത്തിലേക്കു മാറ്റുമെന്നും മീറ്റിംഗില്‍ വെച്ച് ജനപ്രതിനിധികള്‍ക്ക് അദ്ദേഹം ഉറപ്പു നല്കി.