![]() |
| പള്ളിപ്പടിയില്‍ ഒരക്കുഴിക്കു സമീപം പറമ്പുകളില്‍ വെള്ളം കയറിയപ്പോള്‍ |
പുല്ലൂരാംപാറയില്‍ തിങ്കളാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളം ഒഴുകിയെത്തിയത് ഇരവഞ്ഞിപ്പുഴയിലേക്കായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരവഞ്ഞിപ്പുഴയുടെ തീരപ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളിലാണ്. വെള്ളം കയറിയത്. കുമ്പിടാനിലും, ഇലന്തുകടവിലും, പത്തായപ്പാറയിലും, പള്ളിപ്പാലത്തിനു താഴെയും വെള്ളം കയറി. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
