പുല്ലൂരാംപാറയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും, പി.കെ.ജയലക്ഷ്മിയും എത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിമാര്‍ പുല്ലൂരാംപാറയില്‍ എത്തിയത്.
ദുരന്തബാധിത പ്രദേശങ്ങളിലേക്കും ആനക്കാംപൊയില്‍ പാരീഷ് ഹാളിലെയും, മഞ്ഞുവയല്‍ വിമല
യു.പി.സ്കൂളിലേയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാന്‍ ജനപ്രതിനിധികളും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരതബാധിതര്‍ക്കു വേണ്ട സഹായം നല്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടികളെടുക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രിയുമായ ശ്രീ വയലാര്‍ രവി അറിയിക്കുകയുണ്ടായി.
![]() |
നെല്ലിപ്പൊയില്‍ വിമല യു.പി.സ്കൂളില്‍ നിന്നുള്ള ദ്യശ്യം |