![]() |
| ഉരുള്‍പൊട്ടലില്‍ തകര്‍ന്ന രണ്ടു കടകളുടെ ദ്യശ്യം |
പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കടകളും തൂത്തെറിയപ്പെട്ടു. പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ മാവിന്‍ചുവട്ടിലുള്ള അഞ്ചോളം കടകളാണ് മലവെള്ളത്തില്‍ തകര്‍ന്ന് ഒലിച്ചു പോയത്.
![]() |
| ഇവിടെ മൂന്നു കടകളുണ്ടായിരുന്നു |
ഒരു വശത്തു മൂന്നു കടകള്‍ യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഒലിച്ചു പോയത്. ഇവിടെ ഇപ്പോള്‍ ഉരുള്‍പൊട്ടലില്‍ പുതിയതായി രൂപപ്പെട്ട തോടാണ് കാണുവാന്‍ സാധിക്കുക. മറു വശത്ത് രണ്ടു കടകള്‍ പൂര്‍ണ്ണമായി തകര്‍ന്നതിന്റെ ചില അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

