താമരശ്ശേരി രൂപത കത്തോലിക്ക മാതൃസംഘ(സി.ഡബ്ല്യു.സി.)ത്തിന്റെ ആഭിമുഖ്യത്തില്‍ ചേവായൂര്‍ നിത്യസഹായ മാതാ പള്ളിയില്‍ സംഘടിപ്പിച്ച പൂക്കളമത്സരത്തില്‍ പുല്ലൂരാംപാറ മാതൃസംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മഞ്ചേരി, മുക്കം മാതൃസംഘങ്ങള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ചേവായൂര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ രൂപതയിലെ വിവിധ ഇടവകളില്‍ നിന്നായി പതിനാറോളം ടീമുകള്‍ പങ്കെടുത്തു. സി.ഡബ്ല്യു.സി. രൂപത ഡയറക്ടര്‍ ഫാ.പ്രവീണ്‍ അരഞ്ഞാണിഓലിക്കല്‍ വിജയികളെ പ്രഖ്യാപിച്ചു. ഫെറോന വികാരി ഫാ.തോമസ് പെരിയത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചേവായൂര്‍ പള്ളി വികാരി ഫാ. ജെയിംസ് ആശംസകള്‍ നേരുകയും ചെയ്തു. പൂക്കള മത്സരത്തിന് സിസ്റ്റര്‍ ഫിലോ, സെലിന്‍ ജെയിംസ്, ലിബി, ഷൈലമ്മ, അന്നക്കുട്ടി, മേരിക്കുട്ടി എന്നിവരാണ് നേത്യത്വം നല്കിയത്.
പൂക്കളമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പുല്ലൂരാംപാറ മാതൃസംഘാംഗങ്ങള്‍ സമ്മാനത്തുകയായ 5001 രൂപ ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കുകയുണ്ടായി. തെയ്യാമ്മ സെബാസ്റ്റ്യന്‍ കൊടുകപ്പള്ളില്‍ (മേഖല പ്രസി.), ആനി ജോര്‍ജ് പൊന്നമ്പേല്‍ (യൂണിറ്റ് പ്രസി.) കുമാരി ജോര്‍ജ് ഓണാട്ട്, സാലി സ്റ്റാന്‍ലി ഇടക്കളത്തൂര്‍, മറിയാമ്മ കാരക്കാട്ട്, ആനീസ് വട്ടവനാല്‍, പ്രിയ സിബി തടിക്കല്‍ എന്നിവരാണ് പുല്ലൂരാംപാറ മാതൃസംഘത്തെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്. രൂപതയിലെ മികച്ച സി.ഡബ്ല്യു.സി. യൂണിറ്റുകളിലൊന്നായ പുല്ലൂരാംപാറ മാതൃസംഘം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, വീടു സന്ദര്‍ശനങ്ങള്‍ നടത്തുകയും, എല്ലാ വര്‍ഷവും സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. മദര്‍ ടെസ് ലിറ്റിന്റെ നേത്യത്വത്തില്‍ വളരെ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാതൃസംഘം വികാരി ഫാ. അഗസ്റ്റ്യന്‍ കിഴക്കരക്കാട്ടിന്റെയും, അസ്സിസ്റ്റന്റ് വികാരി ഫാ. അമല്‍ കൊച്ചുകയ്പ്പേലിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

