ചെറുശ്ശേരി മലയില്‍ നിന്നും ഉരുള്‍പൊട്ടി പലഭാഗത്തായി ഒഴുകിയ വെള്ളം ജോയി റോഡിലൂടെ പന്താടിക്കല്‍ പാപ്പച്ചന്റെ പറമ്പിനു സമീപത്ത് രണ്ടു വശങ്ങളിലുള്ള തോടുകളിലൂടെ ഒഴുകി ഇലന്തുകടവില്‍ എത്തി. രണ്ടായി തിരിഞ്ഞൊഴുകിയതു കൊണ്ടു മാത്രമാണ്.ഈ ഭാഗത്തുള്ള വീടുകള്‍ക്ക് നാശം സംഭവിക്കാതിരുന്നത്. വലിയ ശബ്ദം കേട്ട് താഴ്ഭാഗത്തുള്ളവര്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കയറി നിന്നു. പ്രദേശത്ത് ഇപ്പോഴും ചെളിയും കല്ലുകളും ഇപ്പോഴും ഒഴുകികൊണ്ടിരിക്കുകയാണ്.
