06 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ - ആനക്കാംപൊയില്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു


  ചെറുശ്ശേരി മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പുല്ലൂരാംപാറ - ആനക്കാംപൊയില്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം അഞ്ചുമണിയോടെ മാവിന്‍ചുവട്  ഭാഗത്തേക്ക് കല്ലും മണ്ണുമായി കുതിച്ചെത്തിയ വെള്ളം റോഡ് തകര്‍ത്ത് നിരന്നൊഴുകി. തൊട്ടടുത്ത് ഇരവഞ്ഞിപ്പുഴയില്‍ ചെന്നു ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ആനക്കാംപൊയില്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ പുല്ലൂരാംപാറ ഭാഗത്ത് കുടുങ്ങി. ഇവരെ  പുല്ലൂരാംപാറ ബഥാനിയായ റിന്യൂവല്‍ സെന്റ്റിലെ ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.