പുല്ലൂരാംപാറ പള്ളിപ്പാലത്തില്‍ നിന്നുള്ള ദ്യശ്യം |
കോഴിക്കോടിന്റെ മലയോര മേഖലകളായ പുല്ലൂരാംപാറ, തിരുവമ്പാടി ആനക്കാംപൊയില്‍, കോടഞ്ചേരി പുന്നക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുഴകള്‍ കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും നിരവധിപ്പേരെ ഒഴിപ്പിച്ചുക്കൊണ്ടിരിക്കുന്നു.
ഇരവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് മാവാതുക്കലില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി.പള്ളിപ്പടി-പൊന്നാങ്കയം റോഡില്‍ മുരിങ്ങയില്‍ പാലവും, പനച്ചിക്കല്‍ പാലവും വെള്ളത്തില്‍ മുങ്ങി. ഒരു ദിവസം പെയ്ത മഴയിലാണ് ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്