![]() |
പുല്ലൂരാംപാറ അങ്ങാടിയിലെ ഹര്‍ത്താല്‍ ദിന കാഴ്ച |
ഹര്‍ത്താല്‍ വിനോദ സഞ്ചാരത്തെക്കുറിച്ച് ഒരു പോസ്റ്റ് മുന്‍പ് ഈ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചതാണ്. ഇന്ന് ഫെയ്സ് ബുക്കില്‍ പുല്ലൂരാംപാറക്കാരനായ അഫ് സല്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. ഹര്‍ത്താല്‍ ദിവസം വിജനമായ പുല്ലൂരാംപാറ അങ്ങാടിയില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിക്കുന്ന ചിത്രമായിരുന്നു അത്. ആരെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അന്നത്തെ എല്ലാ പരിപാടികളും നിര്‍ത്തി വെച്ച് വീട്ടില്‍ അടങ്ങിയിരിക്കുന്നത് മലയാളികളുടെ പൊതു ശീലമായിരിക്കെ, ഹര്‍ത്താല്‍ ദിവസമായ ഇന്നും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു കടകള്‍ തുറന്നിട്ടില്ല, വാഹനങ്ങള്‍ ഓടിയില്ല, അങ്ങാടികള്‍ വിജനമായി. ഹര്‍ത്താലായതിനാല്‍ വാഹനങ്ങള്‍ വരില്ലെന്നുള്ള ധൈര്യത്തിലായിരിക്കാം ചെറുപ്പക്കാര്‍ കളിക്കാനിറങ്ങിയത്. ഏതായാലും അങ്ങാടിയില്‍ ഫുട്ബാള്‍ കളിക്കാന്‍ ആരുടെ ബുദ്ധിയില്‍ തോന്നിയതാണെങ്കിലും അത് കൌതുകമുണര്‍ത്തുന്നതായി.