ഉരുള്‍പൊട്ടലില്‍ ജീവിതവും സ്വപ്നങ്ങളും ഒലിച്ചു പോയ
ആളുകള്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഒരു പൂക്കളം ഈ ഓണക്കാലത്ത്
പുല്ലൂരാംപാറയില്‍ ഒരുക്കി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ ഹയര്‍
സെക്കണ്ടറി ഹൈസ്കൂള്‍, യു.പി., എല്‍.പി. വിഭാഗങ്ങള്‍ സംയുക്തമായി
നിര്‍മിച്ച പൂക്കളമാണ് ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കായി
സമര്‍പ്പിച്ചത്.
നാടെങ്ങും മലയാളികള്‍ ഓണാഘോഷങ്ങളില്‍ മുഴുകുമ്പോള്‍, ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മലയോര മേഖലയില്‍ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതുപ്രകാരം കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ സ്കൂളുകളും, വിവിധ സംഘടനകളും ഇക്കൊല്ലം ഓണം ആഘോഷിക്കാതെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായങ്ങള്‍ നല്കുവാനായാണ് തീരുമാനിച്ചിരിക്കുന്നത്.