22 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.


            പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം ഉരുള്‍ പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.സി. മേരി ടീച്ചറുടെ നേത്യത്വത്തിലുള്ള സംഘം മാവിന്‍ചോട്ടിലും, കൊടക്കാട്ടുപാറയിലുമുള്ള ദുരന്തസ്ഥലങ്ങളും, ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങളുണ്ടായ പുല്ലൂരാംപാറ യു.പി.സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഭവനങ്ങളും സന്ദര്‍ശിച്ചത്. ദുരന്തക്കെടുതികളനുഭവിക്കുന്ന ഏകദേശം ഇരുപത്തിരണ്ടോളം കുട്ടികളുടെ ഭവനങ്ങളാണ്  സന്ദര്‍ശിച്ചത്. സംഘത്തോടൊപ്പം രക്ഷിതാക്കളുടെ പ്രതിനിധികളുമുണ്ടായിരുന്നു.


                  കഴിഞ്ഞയാഴ്ച  ആനക്കാംപൊയിലിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പുല്ലൂരാംപാറ സ്കൂളില്‍ പഠിക്കുന്ന  കുട്ടികളെ സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍  നല്കുകയും ചെയ്തിരുന്നു. കൂടാതെ  ഉരുള്‍പൊട്ടലില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നല്കുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.