16 ഓഗസ്റ്റ് 2012

നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ്സിന് തുടക്കമായി


      സാമൂഹ്യ സേവനത്തിന് വഴി വിളക്കാകുവാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജൂനിയര്‍ റെഡ്ക്രോസ്സ് (ജെ.ആര്‍.സി.) യൂണിറ്റിന്  നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ തുടക്കമായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എട്ടാം ക്ലാസ്സിലെ പതിനേഴ് കുട്ടികളെ സ്കാര്‍ഫ് അണിയിച്ച് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍  ജെ.ആര്‍.സി. യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 


             അധ്യാപകനായ ശ്രീ ബിജു വള്ളിയാംപൊയ്കലിന്റെ നേത്യത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ ജെ.ആര്‍.സി. യൂണിറ്റിന് ശ്രീ ആന്റണി നീര്‍വേലില്‍ തന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയുണ്ടായി. സമൂഹത്തില്‍ സേവനത്തിന്റെ യഥാര്‍ത്ഥ മാത്യകയാവാന്‍ ജെ.ആര്‍.സിക്ക് കഴിയട്ടെ എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ആശംസിക്കുകയുണ്ടായി. ഹെഡ് മിസ്ട്രസ്സ് കെ.പി. മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഞ്ഞുവയല്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അന്നമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി.